മാനന്തവാടി: മഴ കനത്തതോടെ വള്ളിയൂര്‍ക്കാവ് പുഴയുടെ തീരങ്ങളിലെ പാതയോരത്ത് പുഴ മീന്‍ വില്‍പ്പന സജീവമായി. ചെമ്പല്ലി, പുഴവാള, ചെറിയ ചെമ്പല്ലി, മുഷി, ഫിലോപ്പി, കട്ട്ല, ചക്കമുള്ളന്‍, ചേറുമീന്‍, ആരല്‍ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. വയനാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ കുളവള്ളി, കുണ്ടറ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മത്സ്യമെത്തിക്കുന്നത്.
ചെമ്പല്ലി കിലോ 400 രൂപ നിരക്കിലും കട്ട്ല 260 ഉം മുഷി 160 രൂപയുമാണ് വില. കടല്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെ പുഴമീനിന് ആവശ്യക്കാര്‍ കൂടുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പെട്ടെന്ന് വിറ്റുപോകുന്നതിനാല്‍ ഐസിട്ട് സുരക്ഷിക്കേണ്ട ആവശ്യവുമില്ല. വരും ദിവസങ്ങളിലും വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.